---
title: "നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175266/arrested"
published_at: "2024-01-07T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659acdd697e7b_PicsArt_01-07-09.41.28.jpg"
keywords: []
---

# നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

> **Lead Summary:** **മാനന്തവാടി: ** നിരവധി മോഷണ കേസുകളിലെ പ്രതി വയനാട്ടിൽ അറസ്റ്റിലായി. മോഷണം, കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയും, കണ്ണൂർ ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമായ ഇരിക്കൂർ പടിയൂർ തടത്തിൽ ജെയ്മോൻ എന്നയാളെയാണ് തലപ്പുഴ എസ്.ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**മാനന്തവാടി: ** നിരവധി മോഷണ കേസുകളിലെ പ്രതി വയനാട്ടിൽ അറസ്റ്റിലായി. മോഷണം, കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയും, കണ്ണൂർ ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമായ ഇരിക്കൂർ പടിയൂർ തടത്തിൽ ജെയ്മോൻ എന്നയാളെയാണ് തലപ്പുഴ എസ്.ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

തലപ്പുഴ സ്റ്റേഷനിലെ ലോംഗ് പെൻഡിംഗ് വാറണ്ട് കേസിലെ പ്രതിയായിരുന്നു ജെയ്മോൻ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ആർ സനിൽ, കെ.എം. ജിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സനൂപ്, സോഹൻലാൽ, പ്രവീൺ, അഖിൽ രാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175266/arrested)