---
title: "അവധിക്ക് നാട്ടിലെത്തി; പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175269/dead"
published_at: "2024-01-07T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659acf37096ea_n572201116170464432215429248b330ae1ef84b865baf01d0bb7fb8f0b5a770edcfd25b8d32b728f4a37f3.jpg"
keywords: []
---

# അവധിക്ക് നാട്ടിലെത്തി; പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

> **Lead Summary:** **കൊല്ലം:** അവധിക്ക് സൗദിയില്‍ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. 

## Article Content

**കൊല്ലം:** അവധിക്ക് സൗദിയില്‍ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. 

വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ച ബൈക്കിന്റെ പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. പിന്നാലെ ഷമീറിനെ സ്വകാര്യ ആശുപത്രിയില്‍ പിന്നാലെ എറണാകുളം ആസ്റ്ററിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവൻ തിരിച്ചുപിടിക്കാൻ സാധിച്ചില്ല. 

റിയാദിലാണ് ഷമീര്‍ ജോലി ചെയ്യുന്നത്. ഒരു മാസം മുൻപാണ് ഷമീര്‍ അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടില്‍ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷമീര്‍. റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം. ഭാര്യ: റഹീന, മക്കള്‍: ആമിന, അമാൻ. മാതാവ്: സബൂറ, പിതാവ്: ബഷീര്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175269/dead)