---
title: "ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ല:  ബിജെപി"
english_title: "Ariffmuhammadkhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175288/ariffmuhammadkhan"
published_at: "2024-01-08T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b52ac9fe25_images_(2)_(4).jpeg"
keywords: []
---

# ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ല:  ബിജെപി

> **Lead Summary:** **ഇടുക്കി** : ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഐഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്നും സന്തോഷ് കുമാർ വ്യക്തമാക്കി. ശബരിമല തീർത്ഥാടനത്തിന് തടയിടാനാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും.

## Article Content

**ഇടുക്കി** : ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഐഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്നും സന്തോഷ് കുമാർ വ്യക്തമാക്കി. ശബരിമല തീർത്ഥാടനത്തിന് തടയിടാനാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ച് 9നാണ്എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇക്കാരണത്താൽ മറ്റൊരു ദിവസം സമയം അനുവദിക്കാനാകില്ലെന്ന് ഗവർണർ സംഘാടകരെ അറിയിക്കുകയായിരുന്നു. അതേസമയം രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എൽഡിഎഫ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175288/ariffmuhammadkhan)