---
title: "അയ്യൻകുന്നിൽ പുലി വളർത്തുനായയെ ആക്രമിച്ചു"
english_title: "Ayyankunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175302/ayyankunnu"
published_at: "2024-01-08T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b6d0f078ab_Picsart_24-01-08_09-01-42-523.jpg"
keywords: []
---

# അയ്യൻകുന്നിൽ പുലി വളർത്തുനായയെ ആക്രമിച്ചു

> **Lead Summary:**  **ഇരിട്ടി** : അയ്യൻകുന്നിൽ പുലി വളർത്തു നായയെ ആക്രമിച്ചു. അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിലെ വാണിയപ്പാറക്ക് അടുത്ത് ആട്ടയോലി മലയിലെ താമസക്കാരായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ആണ് രാത്രി 12 മണിയോടെ പുലി ആക്രമിച്ചത്. കഴുത്തിന് കടിയേറ്റ നായ പുലിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു.

## Article Content

 **ഇരിട്ടി** : അയ്യൻകുന്നിൽ പുലി വളർത്തു നായയെ ആക്രമിച്ചു. അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിലെ വാണിയപ്പാറക്ക് അടുത്ത് ആട്ടയോലി മലയിലെ താമസക്കാരായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ആണ് രാത്രി 12 മണിയോടെ പുലി ആക്രമിച്ചത്. കഴുത്തിന് കടിയേറ്റ നായ പുലിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു.

നായയുടെ ശബ്ദം  കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതുകൊണ്ട് പുലി നായയെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. എങ്കിലും വീണ്ടുംവെളുപ്പിന് 5 മണിയോടെ പുലി എത്തിയതായി വീട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലാണ് ആദ്യം പുലിയെ കണ്ടതായി ജനങ്ങൾ പറഞ്ഞത്. പിന്നീട് അടുത്ത ദിവസം രാത്രി വാണിയപ്പാറ തട്ട് ഉണ്ണീശോ പള്ളിക്ക് സമീപം ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. രണ്ട് സ്ഥലത്തും വനം വകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. പുലി എത്തിയ വീടിന് സമീപത്തുനിന്നും പുലിയുടേത് എന്ന് സംശയിക്കുന്ന കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വാർഡ് മെമ്പർ സീമ സനോജ് വനം വകുപ്പിനെ വിവരം അറിയിച്ചു. ഇരിട്ടിയിൽ നിന്നുള്ള വനപാല സംഘം 10 മണിയോടെ സ്ഥലത്തെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175302/ayyankunnu)