---
title: "ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നിശല്യവും "
english_title: "Naduvil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175326/naduvil"
published_at: "2024-01-08T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b89222ad59_Picsart_24-01-08_11-01-50-876.jpg"
keywords: []
---

# ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നിശല്യവും 

> **Lead Summary:**  **നടുവിൽ**: പാത്തൻപാറ നൂലിട്ടാമലയിൽ ജീവനൊടുക്കിയ കർഷകൻ ഇടപ്പാറക്കൽ ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നിശല്യവും. ജോസ് സ്വന്തമായുള്ള 15 സെന്റിനുപുറമെ പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും വാഴക്കൃഷി ചെയ്തിരുന്നു. വാഴകൾ ഉണങ്ങി നശിച്ചതാണ് സാമ്പത്തികബാധ്യതയുണ്ടാക്കിയത്. ഇത്തവണ 2,500 വാഴകൾ കൃഷിചെയ്തിരുന്നു. ഇതിലേറെയും പന്നികൾ നശിപ്പിച്ചു.

## Article Content

 **നടുവിൽ**: പാത്തൻപാറ നൂലിട്ടാമലയിൽ ജീവനൊടുക്കിയ കർഷകൻ ഇടപ്പാറക്കൽ ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നിശല്യവും. ജോസ് സ്വന്തമായുള്ള 15 സെന്റിനുപുറമെ പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും വാഴക്കൃഷി ചെയ്തിരുന്നു. വാഴകൾ ഉണങ്ങി നശിച്ചതാണ് സാമ്പത്തികബാധ്യതയുണ്ടാക്കിയത്. ഇത്തവണ 2,500 വാഴകൾ കൃഷിചെയ്തിരുന്നു. ഇതിലേറെയും പന്നികൾ നശിപ്പിച്ചു.

സഹകരണസ്ഥാപനങ്ങളിലും സ്വാശ്രയസംഘങ്ങളിലും കടബാധ്യതയുണ്ട്. ഞായറാഴ്ച രാവിലെ സ്വാശ്രയസംഘത്തിൽ വായ്പയ്ക്കായി പോയെങ്കിലും കിട്ടിയില്ല. കുടിശ്ശികയടയ്ക്കാൻ ബാക്കിയുള്ളതായിരുന്നു കാരണം. ഉടൻ കാശുമായി വരാമെന്ന് പറഞ്ഞ ജോസിനെ കാണാതായതിനെത്തുടർന്നുള്ള തിരച്ചിലിലാണ് തൊട്ടടുത്തുള്ള കൊക്കോത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175326/naduvil)