---
title: "ചാണപ്പാറ ദേവി ക്ഷേത്രത്തിൽ വാദ്യ സംഘത്തിന്റെ അഞ്ചാം ബാച്ചിന് തുടക്കമായി"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175344/kanichar"
published_at: "2024-01-08T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b91af8bba7_Picsart_24-01-08_11-36-47-081.jpg"
keywords: []
---

# ചാണപ്പാറ ദേവി ക്ഷേത്രത്തിൽ വാദ്യ സംഘത്തിന്റെ അഞ്ചാം ബാച്ചിന് തുടക്കമായി

> **Lead Summary:** **കണിച്ചാർ** : ചാണപ്പാറ ദേവീക്ഷേത്രത്തിൽ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് ആരംഭിച്ചു. കഴിഞ്ഞവർഷം പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആദരിക്കപ്പെട്ട വാദ്യ കുലപതി മാലൂർ അനിരുദ്ധൻ ആശാന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തിൽ പുതിയ കുട്ടികൾക്ക് ക്ലാസ് ആരംഭിച്ചത്.

## Article Content

**കണിച്ചാർ** : ചാണപ്പാറ ദേവീക്ഷേത്രത്തിൽ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് ആരംഭിച്ചു. കഴിഞ്ഞവർഷം പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആദരിക്കപ്പെട്ട വാദ്യ കുലപതി മാലൂർ അനിരുദ്ധൻ ആശാന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തിൽ പുതിയ കുട്ടികൾക്ക് ക്ലാസ് ആരംഭിച്ചത്.

അഞ്ചാം ബാച്ചിൽ മാത്രമായി മുതിർന്നവർ ഉൾപ്പെടെ 20 ലധികം കുട്ടികളാണ് എത്തിയത്. 5 ബാച്ചുകളിലുമായി 50 ലധികം കുട്ടികൾ പുതിയ മേളം അഭ്യസിക്കാനും വന്നു. ഉപജില്ല, ജില്ലാതലത്തിൽ നിരവധി നേട്ടങ്ങളും പ്രത്യേക പരാമർശങ്ങളും നേടിയ വാദ്യ സംഘമാണ് ചാണപ്പാറ ദേവി വാദ്യ സംഘം.

വരുന്ന മെയ് മാസം ഉത്സവത്തോടനുബന്ധിച്ചാണ് അഞ്ചാം ബാച്ചിന്റെ അരങ്ങേറ്റം നടക്കുക എന്ന്‌ വാദ്യസംഘം ഭാരവാഹികൾ പറഞ്ഞു. അശ്വിൻ കെ എസ്, വിജയ് ദാസ്, വിഷ്ണുദാസ്, അക്ഷയ് എസ് കുമാർ എന്നിവർ ക്ലാസ് നിയന്ത്രിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ജയപ്രകാശ്, പ്രസിഡന്റ് തിട്ടയിൽ നാരായണൻ നായർ, വൈസ് പ്രസിഡന്റ് ദേവദാസ്, ട്രഷറർ സിഡി പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175344/kanichar)