---
title: "കലോത്സവസമാപനം: മമ്മൂട്ടിയുടെ ശില്പമൊരുക്കി ഉണ്ണി കാനായി"
english_title: "Mammootty's sculpture prepared by Unni Kanai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175359/mammoottys-sculpture-prepared-by-unni-kanai"
published_at: "2024-01-08T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b9b1f4a65e_Picsart_24-01-08_12-19-16-810.jpg"
keywords: []
---

# കലോത്സവസമാപനം: മമ്മൂട്ടിയുടെ ശില്പമൊരുക്കി ഉണ്ണി കാനായി

> **Lead Summary:** **കൊല്ലം**: കലോത്സവ സമാപനദിവസം മുഖ്യാതിഥിയായി മമ്മൂട്ടി വരുന്നുണ്ട്. അദ്ദേ ഹത്തിനു കൊടുക്കാൻ അദ്ദേഹത്തിന്റെ ശില്പമുള്ള ഒരു ഉപഹാരം വേണം. ചെയ്യാമോ ?എന്നായിരുന്നു ചോദ്യം. ആദ്യം ഒന്നമ്പരന്നു, കുറഞ്ഞ ദിവസങ്ങളേയുള്ളൂ. അതുകൊണ്ട് ഉറപ്പുപറഞ്ഞില്ലെങ്കിലും പിന്നെ സമ്മതിച്ചു.

## Article Content

**കൊല്ലം**: കലോത്സവ സമാപനദിവസം മുഖ്യാതിഥിയായി മമ്മൂട്ടി വരുന്നുണ്ട്. അദ്ദേ ഹത്തിനു കൊടുക്കാൻ അദ്ദേഹത്തിന്റെ ശില്പമുള്ള ഒരു ഉപഹാരം വേണം. ചെയ്യാമോ ?എന്നായിരുന്നു ചോദ്യം. ആദ്യം ഒന്നമ്പരന്നു, കുറഞ്ഞ ദിവസങ്ങളേയുള്ളൂ. അതുകൊണ്ട് ഉറപ്പുപറഞ്ഞില്ലെങ്കിലും പിന്നെ സമ്മതിച്ചു.

അദ്ദേഹത്തിന്റെ ഏതുരൂപം വേണമെന്നതായിരുന്നു അടുത്ത പ്രശ്നം. ഉണ്ണി താൻ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രമായ തനിയാവർത്തനം മുതൽ അവസാനംകണ്ട ഭീഷ്ടപർവംവരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഓർത്തെടുത്തു.

അതിൽ നിന്ന് തിരഞ്ഞെടുത്തത് 'വൺ' എന്ന സിനിമയിലെ രൂപമായിരുന്നു. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി തിളങ്ങിയ കഥാപാത്രം. ആദ്യം കളിമണ്ണിൽ 16 ഇഞ്ച് ഉയരത്തിൽ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡ് എടുത്തു.

ഗ്ലാസ്സ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കലനിറം പൂശി. മൂന്നുദിവസംകൊണ്ട് ശില്പം റെഡി. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപനസമ്മേളനത്തിനെത്തുന്ന മമ്മൂട്ടിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ശില്പം സമ്മാനിക്കും. പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായി ലളിതകലാ അക്കാദമി അംഗം കൂടിയാണ്. ഗുരുവില്ലാതെ പഠിച്ചെടുത്തതാണ് ഈ ശില്പവിദ്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175359/mammoottys-sculpture-prepared-by-unni-kanai)