---
title: "എസ് വൈ എസ് ചൊക്ലി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു"
english_title: "Chokkli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175379/chokkli"
published_at: "2024-01-08T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ba7cac7bdf_Screenshot_20240108-131050_WhatsApp.jpg"
keywords: []
---

# എസ് വൈ എസ് ചൊക്ലി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: എസ് വൈ എസ് ചൊക്ലി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു . പരിയാരം മെഡിക്കല്‍കോളേജിനു സമീപത്ത് എസ് വൈ എസിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്വാന്തന കേന്രത്തിന്റെ ധനശേഖരണാര്‍ത്ഥമാണ് ചൊക്ലിയില്‍ ബിരിയാണി ചലഞ്ച് നടത്തിയത്.

## Article Content

**കണ്ണൂർ**: എസ് വൈ എസ് ചൊക്ലി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു . പരിയാരം മെഡിക്കല്‍കോളേജിനു സമീപത്ത് എസ് വൈ എസിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്വാന്തന കേന്രത്തിന്റെ ധനശേഖരണാര്‍ത്ഥമാണ് ചൊക്ലിയില്‍ ബിരിയാണി ചലഞ്ച് നടത്തിയത്.

പരിയാരം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 8000 സക്വയര്‍ ഫീറ്റില്‍ മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മി്ക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ ധനസമാഹരണത്തിനായാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ആറായിരത്തോളം ബിരിയാണികളാണ് ചലഞ്ചിലൂടെ വിറ്റഴിച്ചത്.

55മത് സര്‍ക്കിളിലെ ബിരിയാണി ചലഞ്ച് ആണ് ചൊക്ലി സര്‍ക്കിളില്‍ സംഘടിപ്പിച്ചതെന്ന് ചലഞ്ച് വന്‍ വിജയം ആയിരുന്നന്നും സംഘാടകര്‍ പറഞ്ഞു. സാന്ത്വന കേന്ദ്രം കേന്ദ്രീകരിച്ചു കൊണ്ട് കൂട്ടിരിപ്പുകാര്‍ക്കുള്ള താമസ സൗകര്യം ഡോര്‍മെറ്ററി സൗകര്യം, സൗജന്യ ഭക്ഷണം, മരുന്ന്, ഡയാലിസ് സെന്റര്‍, ലാബ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുകയെന്നും ഇവര്‍ പറഞ്ഞു.

കേരള മുസ്ലിം ജമാഅത് കണ്ണൂര്‍ ജില്ല സെക്രട്ടറി മുഹമ്മദ് മിസ്ബാഹി ചൊക്ലി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല ഉപാധ്യക്ഷന്‍ മുഹമ്മദ് റഫീഖ് അമാനി വിതരണോദ്ഘാടനം ചെയ്തു. നവാസ് കൂരാറ, അബ്ദുറഷീദ് സഖാഫി,റമീസ് പാറമ്മല്‍, ശംസുദ്ധീന്‍ സഖാഫി, റാഷിദ് ശാമില്‍ ഇര്‍ഫാനി, മഹറൂഫ് കൊളപ്പയില്‍, കരീം അഹ്‌സനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175379/chokkli)