---
title: "വികസന സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175380/panoor"
published_at: "2024-01-08T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ba922d5160_Screenshot_20240108-131752_WhatsApp.jpg"
keywords: []
---

# വികസന സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **പാനൂർ** : പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നവകേരള ജനകീയാസൂത്രണം എന്ന വിഷയത്തില്‍ പാനൂര്‍ നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പൂക്കോം മൂസ്ലിം എല്‍ പി സ്‌കൂളിലാണ് സെമിനാര്‍ നടന്നത്. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ** : പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നവകേരള ജനകീയാസൂത്രണം എന്ന വിഷയത്തില്‍ പാനൂര്‍ നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പൂക്കോം മൂസ്ലിം എല്‍ പി സ്‌കൂളിലാണ് സെമിനാര്‍ നടന്നത്. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍പേഴ്സണ്‍ പ്രീത അശോക് അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ടി രാജന്‍ മാസ്റ്റര്‍ കരട് പദ്ധതികളുടെ വിശദീകരണം നടത്തി. വികസനം സംബന്ധിച്ച് ചര്‍ച്ചകളും റിപ്പോര്‍ട്ടിംഗ് ക്രോഡീകരണം എന്നിവ നടന്നു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഷീക ജുംന, സി എച്ച് സ്വാമിദാസന്‍, ഡോ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഹനീഫ സ്വാഗതവും നഗരസഭാ സെക്രട്ടറി എ പ്രവീണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175380/panoor)