---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത്  കുട്ടികൾക്കുള്ള നീന്തൽ പരിശീലനപരിപാടി  സംഘടിപ്പിച്ചു"
english_title: "Pattuvam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175383/pattuvam"
published_at: "2024-01-08T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659baa779e4d5_IMG-20240108-WA0020.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത്  കുട്ടികൾക്കുള്ള നീന്തൽ പരിശീലനപരിപാടി  സംഘടിപ്പിച്ചു

> **Lead Summary:** **പട്ടുവം**: പട്ടുവം ഗ്രാമ പഞ്ചായത്ത് 2023 - സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലന പരിപാടി മുതുകുടയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

**പട്ടുവം**: പട്ടുവം ഗ്രാമ പഞ്ചായത്ത് 2023 - സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലന പരിപാടി മുതുകുടയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡണ്ട് പി.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. വൈ.പ്രസിഡണ്ട് വി.വി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിററി ചെയർ പേഴ്സൺ സീനത്ത് മഠത്തിൽ, എച്ച് എം വാസന്തി ടീച്ചർ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇംപ്ലിമെന്റ് ഓഫീസർ ശിവജി മാസ്റ്റർ സ്വാഗതവും, പഞ്ചായത്ത് സീനിയർ ക്ലർക്ക് അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, നാട്ടുകാർ 60 ൽ പരം കുട്ടികളും പരിശീലനത്തിനായി എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175383/pattuvam)