---
title: "മാലിന്യമുക്തം നവകേരളം പദ്ധതി:   സ്നേഹാരാമം നാടിനു സമർപ്പിച്ചു"
english_title: "Patyam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175390/patyam"
published_at: "2024-01-08T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bae552893a_Screenshot_20240108-133531_WhatsApp.jpg"
keywords: []
---

# മാലിന്യമുക്തം നവകേരളം പദ്ധതി:   സ്നേഹാരാമം നാടിനു സമർപ്പിച്ചു

> **Lead Summary:** **പാട്യം**: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് പാട്യം പഞ്ചായത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹാരാമം നാടിനു സമർപ്പിച്ചു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**പാട്യം**: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് പാട്യം പഞ്ചായത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹാരാമം നാടിനു സമർപ്പിച്ചു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പാട്യം വില്ലേജ് ഓഫീസിന് സമീപം പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് എൻഎസ്എസ് വളണ്ടിയർമാർ ചേർന്ന് പൂന്തോട്ടം ഒരുക്കിയത്. ചടങ്ങിൽ പാട്യം പഞ്ചായത്ത് പ്രസിഡണ്ട് എൻ.വി ഷിനിജ അധ്യക്ഷയായിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീന കെ പദ്ധതി വിശദീകരിച്ചു.

പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി പ്രദീപ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശോഭ കോമത്ത്, ശുചിത്വമിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സുരേഷ് ബാബു, മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പൾ ഡോ: എൻ.കെ ഹരിദാസ്,  മജിഷ, ഉഷ എൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175390/patyam)