---
title: "പേരാവൂർ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ നാടക പ്രദർശനം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175422/peravoor"
published_at: "2024-01-08T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bcae94e9fd_Screenshot_2024-01-08-15-43-08-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ നാടക പ്രദർശനം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 

> **Lead Summary:** **പേരാവൂർ**: ഗ്രാമപഞ്ചായത്ത് തീയറ്റർ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ അഭിനയിക്കുന്ന നാടകം ജനുവരിയിൽ മൂന്നു ദിവസങ്ങളിലായി പേരാവൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലായി നടക്കും.

## Article Content

**പേരാവൂർ**: ഗ്രാമപഞ്ചായത്ത് തീയറ്റർ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ അഭിനയിക്കുന്ന നാടകം ജനുവരിയിൽ മൂന്നു ദിവസങ്ങളിലായി പേരാവൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലായി നടക്കും.

ആദ്യ ദിവസമായ ഇന്ന് തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലും പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലും, മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും നടന്നു.

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന നാടകത്തിന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സംഘാടക സമിതി കൺവീനർ ജയരാജൻ മാസ്റ്റർ, നാടക പരിശീലകൻ രാജേഷ് മണത്തണ, വാർഡ് മെമ്പർ കെ വി ബാബു, ഹെഡ്മാസ്റ്റർ കെ വി സജി, പി ടി എ പ്രസിഡന്റ് സി വി അമർനാഥ്, പ്രിൻസിപ്പാൾ വിബി രാജലക്ഷ്മി, ജോമോൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ജനുവരി 9, 10 ദിവസങ്ങളിലായി മുരിങ്ങോടി, പേരാവൂർ, പെരുമ്പുന്ന, വെള്ളർവള്ളി, കുനിത്തല തുടങ്ങിയ സ്കൂളുകളിൽ നാടകം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175422/peravoor)