---
title: "ജില്ലയിൽ 1000 രാജീവ് ഗാന്ധി യൂണിറ്റുകൾ രൂപീകരിക്കും : യൂത്ത് കോൺഗ്രസ് സെൻട്രൽ എക്സിക്യൂട്ടീവ്"
english_title: "Rajiv Gandhi unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175430/rajiv-gandhi-unit"
published_at: "2024-01-08T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bd2b8aaefa_IMG-20240108-WA0028.jpg"
keywords: []
---

# ജില്ലയിൽ 1000 രാജീവ് ഗാന്ധി യൂണിറ്റുകൾ രൂപീകരിക്കും : യൂത്ത് കോൺഗ്രസ് സെൻട്രൽ എക്സിക്യൂട്ടീവ്

> **Lead Summary:**  **മട്ടന്നൂർ** : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലയിൽ 1000 രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് യൂനിറ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചു.

## Article Content

 **മട്ടന്നൂർ** : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലയിൽ 1000 രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് യൂനിറ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചു.

ഞായറാഴ്ച ഉച്ചക്ക് 1 മുതൽ രാത്രി 8.30 വരെ നടന്ന സെൻട്രൽ എക്സിക്യുട്ടീവ് യോഗത്തിൽ ജില്ലയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവരാണ് പങ്കെടുത്തത്. സെൻട്രൽ എക്സിക്യൂട്ടീവ് യോഗത്തിൽ അടുത്ത നാലുമാസക്കാലം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സമരപരിപാടികളെ കുറിച്ചും സമഗ്രമായ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു.

ഫെബ്രുവരി 12 ധീര രക്തസാക്ഷി ഷുഹൈബിന്റെ ആറാം രക്തസാക്ഷിത്വ ദിനത്തിൽ യുവജന റാലിയും അനുസ്മരണ സമ്മേളനവും ഇരിട്ടിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

പ്രചരണ പോസ്റ്ററിന്റെ പ്രകാശനവും യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് ഉദ്ഘാടനവും ഡിസിസി പ്രസിഡന്റ്‌ അഡ്വ : മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു എ.ഐ.സി.സി.മെമ്പർ വി എ നാരായണൻ, കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി, കെ.പി.സി.സി.മെമ്പറും ഡിസിസി വൈസ് പ്രസിഡണ്ടുമായ മുഹമ്മദ്‌ ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ, ജോമോൻ ജോസ്, വി രാഹുൽ, അഡ്വ : വിപി അബ്ദുൾ റഷീദ്, സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി, മുഹ്സിൻ കാത്തിയോട്, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, കെ കമൽ ജിത്ത്, സന്ദീപ് പാണപ്പുഴ, ഒ കെ പ്രസാദ്, സുരേഷ് മാവില ജില്ലാ ഭാരവാഹികളായ ഫർസിൻ മജീദ്, മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ,സുമി. ടി, അശ്വിൻ സുധാകർ, റിൻസ് മാനുവൽ, വിജിത്ത് നീളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

സമകാലിക രാഷ്ട്രീയത്തിൽ യൂത്ത് കോൺഗ്രസിന്റെ പങ്ക് എന്ന വിഷയത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: ഇ ആർ വിനോദും വ്യക്തിത്വ വികസനവും പൊതുപ്രവർത്തനവും എന്ന വിഷയത്തിൽ ഷാഫി പുൽപാറയും ക്ലാസുകൾ എടുത്തു. അടുത്ത 4 മാസക്കാലത്തേക്കുള്ള സംഘടനാ പ്രവത്തനങ്ങളും സമരപരിപാടികളും ജില്ലയിൽ വിപുലമായ രീതിയിൽ നടത്തുവാനും ജില്ലയിൽ ഇന്ദിരാ ഗാന്ധി രക്തദാന സേന രൂപീകരിക്കാനും സെൻട്രൽ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175430/rajiv-gandhi-unit)