---
title: "ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്: മലയാളി വൈദികൻ അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175450/arrested"
published_at: "2024-01-08T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bf2b480c13_IMG-20240108-WA0031.jpg"
keywords: []
---

# ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്: മലയാളി വൈദികൻ അറസ്റ്റിൽ 

> **Lead Summary:**  **ഭോപ്പാൽ**: ഭോപ്പാലിലെ ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. സി എം ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്.

## Article Content

 **ഭോപ്പാൽ**: ഭോപ്പാലിലെ ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. സി എം ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്.

ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. നേരത്തെ സ്ഥാപനത്തിൽ നിന്ന് 26 കുട്ടികളെ കാണാതായെന്ന വാദം ഉയർന്നെങ്കിലും ഇത് തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175450/arrested)