---
title: "ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; നടപടിക്രമങ്ങള്‍ ലഘൂകരിച്ചു"
english_title: "Kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175451/kseb"
published_at: "2024-01-08T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bf7325e2bf_n5724243061704720060477612300104575a7702484e6518788efcd41c9124e38975f3c73b2c729bd66f505.jpg"
keywords: []
---

# ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ച്‌ കെഎസ്‌ഇബി ലഘൂകരിച്ച്‌ കെഎസ്‌ഇബി. നേരത്തെ ആനുകൂല്യം ലഭിക്കാന്‍ 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. ഇനി മുതല്‍ വെള്ളക്കടലാസില്‍ നല്‍കിയാല്‍ മതിയാകും.

## Article Content

**തിരുവനന്തപുരം: **ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ച്‌ കെഎസ്‌ഇബി ലഘൂകരിച്ച്‌ കെഎസ്‌ഇബി. നേരത്തെ ആനുകൂല്യം ലഭിക്കാന്‍ 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. ഇനി മുതല്‍ വെള്ളക്കടലാസില്‍ നല്‍കിയാല്‍ മതിയാകും.

എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് വേണ്ട വൈദ്യുതിയാണ് സൗജന്യമായി നല്‍കുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍ രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175451/kseb)