---
title: "ആയുഷ് മേഖലയില്‍ കേരളത്തിന്റേത് ശ്രദ്ധേയമായ മുന്നേറ്റം; നീതി ആയോഗ്"
english_title: "Niti aayog "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175452/niti-aayog"
published_at: "2024-01-08T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bf94064214_n5724514221704720587621cab1f3f7b3a210e9b9faf7197fd48368d61720a88e99a5c0de5a6c498bb2c84e.jpg"
keywords: []
---

# ആയുഷ് മേഖലയില്‍ കേരളത്തിന്റേത് ശ്രദ്ധേയമായ മുന്നേറ്റം; നീതി ആയോഗ്

> **Lead Summary:** **തിരുവനന്തപുരം: **ആയുഷ് മേഖലയില്‍ കേരളം നടത്തുന്നത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണന്ന് നീതി ആയോഗ്. ദേശീയതല അവലോകന യോഗത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ആയുഷ് ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകള്‍ വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് കേരളത്തിന്‍റെ ഈ രംഗത്തെ മുന്നേറ്റത്തെ പ്രശംസിച്ച്‌ നീതി ആയോഗ് റിപ്പോര്‍ട്ട് നല്‍കിയത്.

## Article Content

**തിരുവനന്തപുരം: **ആയുഷ് മേഖലയില്‍ കേരളം നടത്തുന്നത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണന്ന് നീതി ആയോഗ്. ദേശീയതല അവലോകന യോഗത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ആയുഷ് ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകള്‍ വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് കേരളത്തിന്‍റെ ഈ രംഗത്തെ മുന്നേറ്റത്തെ പ്രശംസിച്ച്‌ നീതി ആയോഗ് റിപ്പോര്‍ട്ട് നല്‍കിയത്.

ആയുഷ് സേവനങ്ങള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും കൂടുതല്‍ ഒപി സേവനങ്ങള്‍ കേരളത്തിലാണ് നല്‍കുന്നത്. ദിവസേന ഈ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത സൂചിപ്പിക്കുന്നതാണ്. മെഡിക്കല്‍ ക്യാന്പുകളടക്കം സംഘടിപ്പിക്കുന്നതില്‍ കേരളം വളരെയധികം മികവ് പുലര്‍ത്തുന്നുണ്ടെന്ന് നീതി ആയോഗ് വ്യക്തമാക്കി.

ആയുഷ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ വളരേ മുന്നിലാണ്. കേരളത്തില്‍ മുഴുവൻ സമയ യോഗ പരിശീലകരെ നിയമിച്ചതിനെ പ്രത്യേകം അഭിനന്തിക്കുന്നതായി നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ആയുഷ് പദ്ധതികള്‍ക്കായി 532.51 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിവിധ ചികിത്സാ രീതികളെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175452/niti-aayog)