---
title: "കീഴ്പ്പള്ളിൽ കൃഷിയിടത്തിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം"
english_title: "Keezhppally "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175464/keezhppally"
published_at: "2024-01-08T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c06433c393_PicsArt_01-08-07.54.28.jpg"
keywords: []
---

# കീഴ്പ്പള്ളിൽ കൃഷിയിടത്തിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം

> **Lead Summary:** **കീഴ്പ്പള്ളി: **ഒരു മാസത്തെ ഇടവേളക്ക് ശേഷം കക്കുവ പുഴകടന്ന് ഫാമിൽ നിന്നെത്തിയ കാട്ടാന കൂട്ടം കൃഷിയിടങ്ങളിൽ വ്യാപക നാശം വിതച്ചു. കക്കുവയിലെ തരണിയിൽ ബിബിന്റെയും, വാഴപ്പള്ളിയിൽ ജോസഫിന്റെയും പറമ്പുകളിലാണ് കാട്ടാനകൾ നാശം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിൽ കയറിയ കാട്ടാനകൾ വാഴകളും തെങ്ങുകളും ചവിട്ടി നശിപ്പിച്ചു.

## Article Content

**കീഴ്പ്പള്ളി: **ഒരു മാസത്തെ ഇടവേളക്ക് ശേഷം കക്കുവ പുഴകടന്ന് ഫാമിൽ നിന്നെത്തിയ കാട്ടാന കൂട്ടം കൃഷിയിടങ്ങളിൽ വ്യാപക നാശം വിതച്ചു. കക്കുവയിലെ തരണിയിൽ ബിബിന്റെയും, വാഴപ്പള്ളിയിൽ ജോസഫിന്റെയും പറമ്പുകളിലാണ് കാട്ടാനകൾ നാശം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിൽ കയറിയ കാട്ടാനകൾ വാഴകളും തെങ്ങുകളും ചവിട്ടി നശിപ്പിച്ചു.

ആനയുടെ ശല്ല്യം രൂക്ഷമായതോടെ കക്കുവ മുതൽ പരിപ്പ്തോട് ഭാഗം വരെ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചതിന് ശേഷം ആനയുടെ ഉപദ്രവം കുറഞ്ഞിരുന്നു. ഇപ്പോൾ കക്കുവ പാലം മുതൽ വട്ടപ്പറമ്പ് പുല്ലുമല വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി തൂക്ക് വേലി ഇല്ലാത്ത ഭാഗത്തുകൂടിയാണ് ആന കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. അവശേഷിക്കുന്ന ഈ ഭാഗങ്ങളിൽകൂടി സോളാർ തൂക്ക് വേലി നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്ന് പ്രദേശവാസികൾ ആവശ്യം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175464/keezhppally)