---
title: "കലോത്സവ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, കണ്ണൂരിനോട് അന്ന് പ്രകടിപ്പിച്ചത് സഹതാപം: ഗവര്‍ണര്‍"
english_title: " Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175467/governor"
published_at: "2024-01-08T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c078c7ec61_n572471578170472427851700777cf943d786350346039ef37faf5fc33e42a280529da4a302430e90199e20.jpg"
keywords: []
---

# കലോത്സവ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, കണ്ണൂരിനോട് അന്ന് പ്രകടിപ്പിച്ചത് സഹതാപം: ഗവര്‍ണര്‍

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളായ കണ്ണൂര്‍ ജില്ലയെ അഭിനന്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിന്‍റെ മികവ് മറ്റ് ജില്ലകള്‍ മാതൃകയാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളായ കണ്ണൂര്‍ ജില്ലയെ അഭിനന്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിന്‍റെ മികവ് മറ്റ് ജില്ലകള്‍ മാതൃകയാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ ബാക്കി ജില്ലകള്‍ ഇത് കണ്ട് വളര്‍ന്ന് വരണം. കണ്ണൂര്‍ ജില്ലയിലെ പഴയ ചില സാഹചര്യങ്ങളെയോര്‍ത്ത് സഹതാപമാണ് അന്ന് പ്രകടിപ്പിച്ചത്. മറിച്ച്‌ വ്യക്തിപരമായി എതിര്‍പ്പുകളൊന്നുമില്ലന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശന വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചൊവ്വാഴ്ച ഇടുക്കിയില്‍ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭുപതിവ് ഭേദഗതി ബില്ലിനെ സംബന്ധിച്ച്‌ ലഭിച്ച നിവേദനങ്ങളില്‍ സര്‍ക്കാരിനോട് മറുപടി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175467/governor)