---
title: "പരിശോധിച്ച്‌ പീഡിപ്പിക്കുന്നു; റോബിൻ ബസ് ഉടമ ഹൈക്കോടതിയില്‍"
english_title: "Robin bus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175475/robin-bus"
published_at: "2024-01-08T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c0cf3e7087_n5724802581704725649624dbd4db5b5f71454c059eaca4336760385b95210f37f62a5506c6150c7ea69d49.jpg"
keywords: []
---

# പരിശോധിച്ച്‌ പീഡിപ്പിക്കുന്നു; റോബിൻ ബസ് ഉടമ ഹൈക്കോടതിയില്‍

> **Lead Summary:** **കൊച്ചി: **മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നതിനും ബസ് പിടിച്ചെടുക്കുന്നതിനുമെതിരേ റോബിൻ ബസ് ഉടമ ഹൈക്കോടതിയില്‍. കോടതി ഉത്തരവിട്ടിട്ടും നിയമപരമായി നടത്തുന്ന ബസ് സര്‍വീസ് തടസപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നാണ് ഉടമ ഗിരീഷിന്‍റെ പരാതി.

## Article Content

**കൊച്ചി: **മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നതിനും ബസ് പിടിച്ചെടുക്കുന്നതിനുമെതിരേ റോബിൻ ബസ് ഉടമ ഹൈക്കോടതിയില്‍. കോടതി ഉത്തരവിട്ടിട്ടും നിയമപരമായി നടത്തുന്ന ബസ് സര്‍വീസ് തടസപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നാണ് ഉടമ ഗിരീഷിന്‍റെ പരാതി.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

നേരത്തെ അനധികൃത സര്‍വീസ് എന്ന് കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു. പിന്നീസ് കോടതി ഉത്തരവ് നേടിയാണ് ബസ് പുറത്തിറക്കിയത്. പിന്നീട് സര്‍വീസ് പുനരാരംഭിച്ചപ്പോഴും പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പ് ബസിനെ പിന്തുടര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175475/robin-bus)