---
title: "പിഎം-2 വിനെ തുറന്നുവിടണം; വിദഗ്ധ  സമിതി റിപ്പോര്‍ട്ട്"
english_title: " Report "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175495/report"
published_at: "2024-01-08T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c292c08be1_n5725062301704732875462d26afa00a0e16249ce19ca9fad8ff1daa49b58c33baab84915f180d36bbdd3e8.jpg"
keywords: []
---

# പിഎം-2 വിനെ തുറന്നുവിടണം; വിദഗ്ധ  സമിതി റിപ്പോര്‍ട്ട്

> **Lead Summary:** **കൊച്ചി: **വയനാട്ടില്‍ വനം വകുപ്പ് പിടികൂടിയ പിഎം-2 എന്ന മോഴയാനയെ വനത്തില്‍ തുറന്നുവിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയെ അറിയിച്ചു. ആനയെ പിടകൂടുന്നതില്‍ വനംവകുപ്പ് ആമിതാവേശം കാണിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ ആനയെ തുറന്നുവിടണമെന്നാണ് സമിതി റിപ്പോര്‍ട്ട്.

## Article Content

**കൊച്ചി: **വയനാട്ടില്‍ വനം വകുപ്പ് പിടികൂടിയ പിഎം-2 എന്ന മോഴയാനയെ വനത്തില്‍ തുറന്നുവിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയെ അറിയിച്ചു. ആനയെ പിടകൂടുന്നതില്‍ വനംവകുപ്പ് ആമിതാവേശം കാണിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ ആനയെ തുറന്നുവിടണമെന്നാണ് സമിതി റിപ്പോര്‍ട്ട്.

ആനയെ പരിശോധനകള്‍ക്ക് വിധേയമാക്കണം. തുറന്നുവിടുന്ന വനമേഘലയെ സംബന്ധിച്ച്‌ കൃത്യമായ പഠനം ആവശ്യമാണ്. തുറന്നുവിടുന്ന പ്രദേശത്ത് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണം. തുടര്‍ന്ന് ഗുണമേന്മയുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ ആനയെ തുറന്നുവിടണമെന്നാണ് സമിതിയുടെ നിലപാട്. കുറഞ്ഞത് ആറു മാസമെങ്കിലും ആനയെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വനംവകുപ്പ് ആനയെ പിടികൂടിയതിനു പിന്നാലെ ആന ആളുകളെ ആക്രമിച്ചതിന് തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിഷയം അന്വേഷിക്കാൻ കോടതി സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് ആനയെ തിരികെ വനത്തില്‍ തുറന്നുവിടണമെന്ന് കോടതിയെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175495/report)