---
title: "കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ സഹായം"
english_title: "Government "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175496/government"
published_at: "2024-01-08T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c29bcb100c_n5725085301704733033477524966aec1d04650df37b75a8315e2d0e65de3d797624da1cd847e0be76a5ae5.jpg"
keywords: []
---

# കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ സഹായം

> **Lead Summary:** **കൊല്ലം: **സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്ബാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്‌എസ്‌എസിലെ മുഹമ്മദ് ഫൈസലിന്‍റെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടിയാണ് അറിയിച്ചത്.

## Article Content

**കൊല്ലം: **സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്ബാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്‌എസ്‌എസിലെ മുഹമ്മദ് ഫൈസലിന്‍റെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടിയാണ് അറിയിച്ചത്.

ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ കാല്‍ ട്രെയിനിനു പുറത്തേക്കുപോയി അഞ്ച് വിരലുകളും ചതഞ്ഞരയുകയായിരുന്നു. ശനിയാഴ്ച വെളുപ്പിനായിരുന്നു അപകടം. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. എച്ച്‌ എസ് വിഭാഗം വട്ടപ്പാട്ട് മത്സത്തില്‍ പുതുമണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിലെത്തിയപ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175496/government)