---
title: "കാനന നടുവിലും കാക്കിയുടെ കാവൽ: നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം "
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175503/batheri"
published_at: "2024-01-09T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c8a0ba7e32_IMG-20240108-WA0028.jpg"
keywords: []
---

# കാനന നടുവിലും കാക്കിയുടെ കാവൽ: നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം 

> **Lead Summary:** **സുൽത്താൻ ബത്തേരി**: ബത്തേരി - ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയിൽ അർദ്ധരാത്രി വാഹനം കേടായതിനാൽ കുടുങ്ങിയ കുട്ടികളടക്കമുള്ള ഒമ്പത് അംഗ കുടുംബത്തെ അവർ സഞ്ചരിച്ച വാഹനം നന്നാക്കി നൽകി ലക്ഷ്യസ്ഥാനത്തെ ത്തിക്കാൻ വഴിയൊരുക്കി ബത്തേരി പോലീസിൻ്റെ കരുതൽ.

## Article Content

**സുൽത്താൻ ബത്തേരി**: ബത്തേരി - ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയിൽ അർദ്ധരാത്രി വാഹനം കേടായതിനാൽ കുടുങ്ങിയ കുട്ടികളടക്കമുള്ള ഒമ്പത് അംഗ കുടുംബത്തെ അവർ സഞ്ചരിച്ച വാഹനം നന്നാക്കി നൽകി ലക്ഷ്യസ്ഥാനത്തെ ത്തിക്കാൻ വഴിയൊരുക്കി ബത്തേരി പോലീസിൻ്റെ കരുതൽ.

വാഹനം കേടായതോടെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച കുടുംബം അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിർത്തിയില്ല. അതിനിടെ നിരവധി തവണ കാട്ടാനയും മറ്റും വാഹനത്തിന് സമീപത്തുകൂടെ കടന്നുപോയി. ഭയന്ന് വിറച്ച് എന്തു ചെയ്യണമെന്നറിയാതെ കുടുംബം കാറിൽ തന്നെ കഴിച്ചുകൂട്ടി.ഇതിനിടയി ലാണ് ദൂരെ പ്രതീക്ഷയുടെ ബീക്കൺ ലൈറ്റ് തെളിഞ്ഞത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലിസിന്റെ വാഹനമായിരുന്നു അത്.

കാര്യം തിരക്കിയ പൊലീസിനോട് വാഹനം കേടായെന്നും, ഇതുവഴി പോയ വാഹനങ്ങൾ വന്യമൃഗങ്ങളെ പേടിച്ച് നിർത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തിൽ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം വഴി യിൽ ഇട്ട് പോകാൻ അവർ മടികാണിച്ചു. ഇതോടെ പോലീസ് കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. പോലീസ് വാഹനത്തിൻ്റെ ലൈറ്റു കളെല്ലാം തെളിച്ച് വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് പൊലീസുകാർ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. നീണ്ട രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ട്രാഫിക് പൊലീസുകാർ വാഹനം ശരിയാക്കി കൊടുത്തു. സുരക്ഷിതമായി തലശ്ശേരി സ്വദേശികളായ ഒമ്പത് അംഗ കുടുംബത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറഞ്ഞുവിടുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175503/batheri)