---
title: "ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു"
english_title: "German football legend Franz Beckenbauer passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175510/german-football-legend-franz-beckenbauer-passed-away"
published_at: "2024-01-09T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c99a00ab47_Screenshot_20240109-062344_Samsung_Internet.jpg"
keywords: []
---

# ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു

> **Lead Summary:** ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായിരുന്നു ബോവർ. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും നേടിയിട്ടുണ്ട്.

## Article Content

ജർമൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായിരുന്നു ബോവർ. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും നേടിയിട്ടുണ്ട്.

1974ലാണ് കളിക്കാരനായി ഫ്രാൻസ് ബെക്കൻ ബോവർ ലോകകപ്പ് നേടിയത്. ശേഷം 1990ൽ ബോവർ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാൻ ജർമൻ ഫുട്‌ബോൾ ടീമിന് കഴിഞ്ഞു. ജർമൻ ഫുട്ബോളിന്റെ ഐക്കണായ ബോവർ ഡെർ കൈസർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2017 ൽ ബെക്കൻബോവർ ആരോപണങ്ങളുടെ നിഴലിൽ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാർത്തകളിൽ നിറഞ്ഞു. ഈ കേസിൽ 2020ൽ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175510/german-football-legend-franz-beckenbauer-passed-away)