---
title: "കണ്ണൂരിനെ കിരീടത്തിലേക്ക് എത്തിച്ചത് എടൂർ സെന്റ് മേരിസിന്റെ ഇംഗ്ലീഷ് സ്കിറ്റ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175534/iritty"
published_at: "2024-01-09T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cca07f1b8d_IMG-20240109-WA0006.jpg"
keywords: []
---

# കണ്ണൂരിനെ കിരീടത്തിലേക്ക് എത്തിച്ചത് എടൂർ സെന്റ് മേരിസിന്റെ ഇംഗ്ലീഷ് സ്കിറ്റ്

> **Lead Summary:** **ഇരിട്ടി** : ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങിയ കൊല്ലത്തെ കലോത്സവ വേദിയിൽ കണ്ണൂരിനെ അവസാന ലാപ്പിൽ വിജയത്തിൽ എത്തിച്ച് എടൂർ സെന്റ്. മേരീസ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ വേദിയിൽ മത്സര ഇനത്തിലെ അവസാന ഇനമായ ഇംഗ്ലീഷ് സ്കിറ്റിൽ സംവിധായകനും എട്ട് പ്രതിഭകളും ശ്രദ്ധേയമായ വിജയം കൈവരിച്ചു.

## Article Content

**ഇരിട്ടി** : ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങിയ കൊല്ലത്തെ കലോത്സവ വേദിയിൽ കണ്ണൂരിനെ അവസാന ലാപ്പിൽ വിജയത്തിൽ എത്തിച്ച് എടൂർ സെന്റ്. മേരീസ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ വേദിയിൽ മത്സര ഇനത്തിലെ അവസാന ഇനമായ ഇംഗ്ലീഷ് സ്കിറ്റിൽ സംവിധായകനും എട്ട് പ്രതിഭകളും ശ്രദ്ധേയമായ വിജയം കൈവരിച്ചു.

സമകാലീന സംഭവ വികാസങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ സ്പോർട്സ് ട്രെയിനിങ് ക്യാൻവാസിൽ 10 മിനിറ്റുകൊണ്ട് കുട്ടികൾ അഭിനയിച്ചു ഫലിപ്പിച്ചപ്പോൾ കരീടം ഒരിക്കൽ കൂടി കണ്ണൂരിന് സ്വന്തമായി. ജില്ലയിൽനടന്ന മത്സരത്തിൽ ഒന്നാമത് എത്തിയതോടെയാണ് സംസ്ഥാന തലത്തിൽ മത്സരത്തിന് കൊല്ലത്ത് എത്തിയത്. പിൻവാതലിലൂടെ കടന്നെത്തുന്ന ഒരു കോച്ചും അവൻ അടിച്ചേൽപ്പിക്കുന്ന മടയത്തരങ്ങളും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന  ചലനങ്ങളും ആയിരുന്നു സ്കിറ്റിന്റെ കഥാതന്തു.

അപൂർവ്വമായ മെയ്‌വഴക്കത്തോടും ചടുലമായ പ്രകടനത്തോടും കൂടി അവസാന റൗണ്ട് മത്സരത്തിൽ സ്കിറ്റിന്റെ കോച്ച് ജിനോ ജോസഫും കളിക്കാരായ ആദർശ്, തെരേസ, നിക്കോൾ, വിസ്മയ, ശിവദ, റോസ്‌മരിയ, ജഫ്രിൻ, അജിലയുമാണ് കണ്ണൂരിനെ വിജയ കിരീടം ചൂടിച്ചത് .

എടൂർ സ്വദേശിയും നാടക രംഗത്ത് ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അറിയപ്പെടുന്ന നാടക സംവിധായകനായ ജിനോ ജോസഫിന്റെ   ശിക്ഷണത്തിൽ മുൻവർഷങ്ങളിൽ സെന്റ്. മേരിസിലെ കുട്ടികൾ നാടകത്തിലും അംഗീകാരങ്ങൾ വാരിക്കൂട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175534/iritty)