---
title: "കണ്ണൂരിൽ ബൈക്ക് അപകടം:  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175537/kannur"
published_at: "2024-01-09T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ccf3694c61_download_(20).jpeg"
keywords: []
---

# കണ്ണൂരിൽ ബൈക്ക് അപകടം:  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ തെന്നിമറഞ്ഞ ബൈക്കിലെ യാത്രക്കാരായ യുവാക്കൾ ലോറികയറി മരിച്ചു. ടർഫിൽ ഫുട്‌ബോൾ മത്സരം കഴിഞ്ഞ് മടങ്ങിയതാണ്. പാപ്പിനിശേരി ചുങ്കം ലിജ്‌മയ്ക്കു സമീപം വി. പി.ഹൗസിൽ മുസ്‌തഫയുടെ മകൻ സമദ് , കോലത്തുവയൽ സുന്നി ജുമാമസ്ജിദിനു സമീപം അബ്ദു‌ല്ലയുടെ മകൻ കെ.പി.റിഷാദ് എന്നിവരാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. രണ്ടുപേരും തൽക്ഷണം മരിച്ചു. 

## Article Content

**കണ്ണൂർ**: കണ്ണൂരിൽ തെന്നിമറഞ്ഞ ബൈക്കിലെ യാത്രക്കാരായ യുവാക്കൾ ലോറികയറി മരിച്ചു. ടർഫിൽ ഫുട്‌ബോൾ മത്സരം കഴിഞ്ഞ് മടങ്ങിയതാണ്. പാപ്പിനിശേരി ചുങ്കം ലിജ്‌മയ്ക്കു സമീപം വി. പി.ഹൗസിൽ മുസ്‌തഫയുടെ മകൻ സമദ് , കോലത്തുവയൽ സുന്നി ജുമാമസ്ജിദിനു സമീപം അബ്ദു‌ല്ലയുടെ മകൻ കെ.പി.റിഷാദ് എന്നിവരാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. രണ്ടുപേരും തൽക്ഷണം മരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175537/kannur)