---
title: "സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കൽ: വോട്ടെടുപ്പ് ഇന്ന്"
english_title: "Election of new Major Archbishop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175566/election-of-new-major-archbishop"
published_at: "2024-01-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ce2e08e64a_Screenshot_2024-01-09-11-26-49-08_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കൽ: വോട്ടെടുപ്പ് ഇന്ന്

> **Lead Summary:** **കൊച്ചി**: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. 55 ബിഷപ്പുമാരാണ് സഭാ സിനഡില്‍ പങ്കെടുക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് മൂന്നില്‍ രണ്ട് വോട്ട് നേടുന്നയാള്‍ ആയിരിക്കും പുതിയ അധ്യക്ഷ പദവിയിലേക്ക് എത്തുക.

## Article Content

**കൊച്ചി**: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. 55 ബിഷപ്പുമാരാണ് സഭാ സിനഡില്‍ പങ്കെടുക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് മൂന്നില്‍ രണ്ട് വോട്ട് നേടുന്നയാള്‍ ആയിരിക്കും പുതിയ അധ്യക്ഷ പദവിയിലേക്ക് എത്തുക.

ആദ്യ റൗണ്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് ഒരാള്‍ എത്തിയില്ലെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടക്കും. ഇത്തരത്തില്‍ അഞ്ച് റൗണ്ട് വോട്ടെടുപ്പ് വരെ നടത്തിയേക്കാം. അഞ്ചാം റൗണ്ടിലും ഒരാളിലേക്ക് എത്തിയില്ലെങ്കില്‍ വീണ്ടും വേട്ടെടുപ്പ് നടത്തി കേവല ഭൂരിപക്ഷം നേടുന്നയാളെ തെരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175566/election-of-new-major-archbishop)