---
title: " 'ഹൃദയം' റിലീസ് തീയതി പുറത്തുവിട്ടു"
english_title: "Hrdhayam release date "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17559/hrdhayam-release-date"
published_at: "2021-12-23T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c49a8026e3b_images (20).jpeg"
keywords: []
---

#  'ഹൃദയം' റിലീസ് തീയതി പുറത്തുവിട്ടു

> **Lead Summary:** മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയം' റിലീസ് തീയതി പുറത്തുവിട്ടു.

## Article Content

മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയം' റിലീസ് തീയതി പുറത്തുവിട്ടു.

2022 ജനുവരി 21നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. സം​ഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്. സിനിമയിലെ ​ഗാനങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലുമാണ്.

മോഹന്‍ലാല്‍ ആണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിനീത്, പ്രണവ് തുടങ്ങി നിരവധിപേര്‍ റിലീസ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുമുണ്ട്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പ്രണവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

റിലീസ് തീയതി പ്രഖ്യാപിച്ച്‌ ഒരു മണിക്കൂറിനകം 11 കേന്ദ്രങ്ങളില്‍ ഫാന്‍സ് ഷോകള്‍ ഹൗസ്ഫുള്ളായി കഴിഞ്ഞു. പത്തനംതിട്ട, ചങ്ങനാശ്ശേരി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ തീയേറ്ററുകളില്‍ ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തിലാണ് എട്ടുമണിക്ക് ഫാന്‍സ് ഷോകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17559/hrdhayam-release-date)