---
title: "വള്ളുവൻകടവ് തിരുവപ്പന മഹോത്സവത്തിന് കൊടിയിറങ്ങി"
english_title: "Valluvankadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175602/valluvankadavu"
published_at: "2024-01-09T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cfc6d20894_Screenshot_20240109-131809_WhatsApp.jpg"
keywords: []
---

# വള്ളുവൻകടവ് തിരുവപ്പന മഹോത്സവത്തിന് കൊടിയിറങ്ങി

> **Lead Summary:** **വള്ളുവൻകടവ്** : ഭക്തജനങ്ങളിൽ ഭക്തിയും ആനന്ദവും അനുഭൂതിയും പകർന്ന് വള്ളുവൻകടവ് തിരുവപ്പന മഹോത്സവത്തിന് കൊടിയിറങ്ങി. ജനുവരി 1 മുതൽ ആരംഭിച്ച മഹോൽസവം വൈവിധ്യമാർന്ന പരിപാടികളാലും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. ആയുർവേദ അലോപ്പതി മെഡിക്കൽ ക്യാമ്പും സെമിനാറും, അഞ്ഞൂറിൽപ്പരം കലാകാരൻമാരുടെ നൃത്തസന്ധ്യയും നാടൻ കലാമേളകളും, മൾട്ടി വിഷ്വൽ കലാമേളയും, ഗാനമേളയും, മെഗാഷോയും ഉൽസവാഘോഷത്തിന്റെ 7-ാം ദിവസം നടന്ന വെടിക്കെട്ടും വലിയ ജനശ്രദ്ധയാകർഷിച്ചു.

## Article Content

**വള്ളുവൻകടവ്** : ഭക്തജനങ്ങളിൽ ഭക്തിയും ആനന്ദവും അനുഭൂതിയും പകർന്ന് വള്ളുവൻകടവ് തിരുവപ്പന മഹോത്സവത്തിന് കൊടിയിറങ്ങി. ജനുവരി 1 മുതൽ ആരംഭിച്ച മഹോൽസവം വൈവിധ്യമാർന്ന പരിപാടികളാലും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. ആയുർവേദ അലോപ്പതി മെഡിക്കൽ ക്യാമ്പും സെമിനാറും, അഞ്ഞൂറിൽപ്പരം കലാകാരൻമാരുടെ നൃത്തസന്ധ്യയും നാടൻ കലാമേളകളും, മൾട്ടി വിഷ്വൽ കലാമേളയും, ഗാനമേളയും, മെഗാഷോയും ഉൽസവാഘോഷത്തിന്റെ 7-ാം ദിവസം നടന്ന വെടിക്കെട്ടും വലിയ ജനശ്രദ്ധയാകർഷിച്ചു.

കൂടാതെ വാദ്യാഘോഷങ്ങളോടു കൂടിയ മീനമൃത് എഴുന്നള്ളത്തും വ്യത്യസ്ഥമായ കാഴ്ച്ചയൊരുക്കി. എല്ലാ ദിവസവും മൂന്ന് നേരവും പതിനായിരക്കണക്കിന് ആളുകളാണ് പ്രസാദ സദ്യയൊരുക്കിയത്. ഉച്ച കഴിഞ്ഞ് ആറാടിക്കലോടെയാണ് തിരുമുടി താഴ്ത്തിയത്. മടപ്പുര തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുഷ്ടാന കർമ്മങ്ങൾ പൂർത്തിയാക്കിയതോടെയാണ് ഈ വർഷത്തെ മഹോൽസവം സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175602/valluvankadavu)