---
title: "മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175613/iritty"
published_at: "2024-01-09T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d03edbb598_Screenshot_20240109-134640_WhatsApp.jpg"
keywords: []
---

# മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി**: കെ.എസ്.ടി.പി. റോഡിലെ സോളാർ ലൈറ്റുകൾ പ്രവർത്തിപ്പിക്കുക, അവശ്യമായ സ്ഥലത്ത് ബസ് ഷെൽട്ടർ നിർമ്മിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി.

## Article Content

**ഇരിട്ടി**: കെ.എസ്.ടി.പി. റോഡിലെ സോളാർ ലൈറ്റുകൾ പ്രവർത്തിപ്പിക്കുക, അവശ്യമായ സ്ഥലത്ത് ബസ് ഷെൽട്ടർ നിർമ്മിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ഓഫിസ് ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. സമീർ പുന്നാട് അധ്യക്ഷനായി. വി.പി. റഷീദ്, എൻ.കെ.ഷറഫുദ്ദിൻ, എം.കെ. ഹാരിസ്, എം.പി. അബ്ദുറഹിമാൻ, പി.കെ. ബൽക്കീസ്, ഷംസുദ്ധീൻ നരയൻ പാറ, കെ. പി. അലി, വി.കെ മുനീർ, പി. ബഷീർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175613/iritty)