---
title: "പോലിസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175623/iritty"
published_at: "2024-01-09T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d11444b277_Screenshot_2024-01-09-14-55-48-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പോലിസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

> **Lead Summary:**  **ഇരിട്ടി**: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം കെ.എസ്. എസ്.പി.എ. ഹാളിൽ റിട്ട. പോലീസ് സുപ്രണ്ട് ജോഷി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം കെ.എസ്. എസ്.പി.എ. ഹാളിൽ റിട്ട. പോലീസ് സുപ്രണ്ട് ജോഷി ജോസഫ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് പി.സി. വർഗീസ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ. കുഞ്ഞികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ കെ.ജനാർദ്ദനൻ വരവ് -ചെലവ് കണക്ക് റിപ്പോർട്ടും അവതരിപ്പിച്ചു.

റിട്ട. ഡി.വൈ എസ് പി പി.സുകുമാരൻ, എം.ജി.ജോസഫ്,സി.എച്ച് ഭാസ്കരൻ, പി.വി. ജോസഫ്, ടി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, കെ.എം.മാധവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175623/iritty)