---
title: "ജഡ്ജ് ചമഞ്ഞ് പോലീസിനെ കബളിപ്പിച്ച നിരവധി കേസിലെ പ്രതി പിടിയിൽ"
english_title: "Fake judge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175642/fake-judge"
published_at: "2024-01-09T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d28f1bd946_IMG-20240109-WA0018.jpg"
keywords: []
---

# ജഡ്ജ് ചമഞ്ഞ് പോലീസിനെ കബളിപ്പിച്ച നിരവധി കേസിലെ പ്രതി പിടിയിൽ

> **Lead Summary:** **കാഞ്ഞങ്ങാട്**: കാർ കേടായതിനെ തുടർന്ന് പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞ് സുരക്ഷ ഒരുക്കാൻ പോലീസിനെ വിളിച്ചു വരുത്തിയ തട്ടിപ്പുവീരൻ പിടിയിൽ.നിരവധി കേസിലെ പ്രതിതിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കാഞ്ഞങ്ങാട്**: കാർ കേടായതിനെ തുടർന്ന് പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞ് സുരക്ഷ ഒരുക്കാൻ പോലീസിനെ വിളിച്ചു വരുത്തിയ തട്ടിപ്പുവീരൻ പിടിയിൽ.നിരവധി കേസിലെ പ്രതിതിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.തിരുവന്തപുരത്തെ നിരവധി കേസുകളിലെ പ്രതിയാണ് ജഡ്ജി ചമഞ്ഞ് ഇന്നലെ രാത്രിയിൽ പോലീസിനെ വട്ടം കറക്കി കബളിപ്പിച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവങ്ങൾക്ക് തുടക്കം. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിയെത്തിയത്.താന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ആണെന്നും പരിചയപ്പെടുത്തിയായിരുന്നു പോലീസിനെ ഫോണിൽ വിളിച്ചത്.

പോലീസ് ഉടന്‍ തന്നെ നീലേശ്വരം ദേശീയ പാതയിലെത്തുകയായിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനത്തില്‍ കാഞ്ഞങ്ങാട്പുതിയകോട്ടയിലെഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. പിന്നീട് കണ്ണൂരിലേക്ക് പോകാന്‍ ടാക്‌സി ഒരുക്കിത്തരണമെന്നും പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പോലീസ് പറഞ്ഞപ്പോൾ.

ആദ്യം ജഡ്ജിയെന്ന് പറഞ്ഞ പ്രതി അബദ്ധത്തിൽഡി.വൈ എസ്.പിയാണെന്ന് പറഞ്ഞതോടെസംശയം തോന്നിയ പോലീസ് സംഘം ബാഗ് പരിശോധിച്ചപ്പോഴാണ് വൻ തട്ടിപ്പ് മനസിലായത്.രാത്രി മുഴുവന്‍ പോലീസിനെ കബളിപ്പിച്ച ഇയാൾ 9 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175642/fake-judge)