---
title: "രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175666/thiruvananthapuram"
published_at: "2024-01-09T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d4885a05c3_IMG-20240109-WA0044.jpg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍

> **Lead Summary:** **തിരുവനനന്തപുരം**: സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി.

## Article Content

**തിരുവനനന്തപുരം**: സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി.

ജനുവരി 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്. രാഹുലിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് റിമാൻഡ് ചെയ്യാനുള്ള കോടതി തീരുമാനം. കോടതി നിർദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ പരിശോധന വീണ്ടും നടത്തിയിരുന്നു.

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നിർദേശം. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേസിനാസ്പദമായ സംഭവത്തിൽ പരിക്കേറ്റ് രാഹുൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കാനായിരുന്നു കോടതി നിർദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175666/thiruvananthapuram)