---
title: "കീഴ്പ്പള്ളിയിൽ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ചു"
english_title: "Keezhppally "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175667/keezhppally"
published_at: "2024-01-09T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d48ec41565_IMG-20240109-WA0001.jpg"
keywords: []
---

# കീഴ്പ്പള്ളിയിൽ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ചു

> **Lead Summary:** **കീഴ്പ്പള്ളി:** കീഴ്പ്പള്ളി കക്കുവാ - വട്ടപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം കട്ടാന സംഹാര താണ്ഡവം നടത്തിയ പ്രദേശം സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു. വിപിൻ തരണിയിൽ, പുത്തൻപുരക്കൽ മാമച്ചൻ, കാരക്കാട്ട് വക്കച്ചൻ ത്രേസ്യാമ്മ കൊങ്ങോല, ചിറക്കുയി ജയിംസ്, പുത്തൻപുര ജോയ് എന്നിവരുടെ കൃഷിസ്ഥലമാണ് കാട്ടാനകൾ കൂട്ടമായി വന്ന് കൃഷി നശിപ്പിച്ചത്. ആറളം ഫാമിൽ നിന്നും ഇറങ്ങുന്ന ആനകൂട്ടം ഇവിടങ്ങളിൽ വ്യാപക കൃഷി നാശം തുടർന്നതോടെ നാട്ടുകാർ സ്വയം രക്ഷക്കായി ജനകീയ തൂക്കുവേലി ജനകീയ സ്ഥാപിച്ചിരുന്നു.

## Article Content

**കീഴ്പ്പള്ളി:** കീഴ്പ്പള്ളി കക്കുവാ - വട്ടപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം കട്ടാന സംഹാര താണ്ഡവം നടത്തിയ പ്രദേശം സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു. വിപിൻ തരണിയിൽ, പുത്തൻപുരക്കൽ മാമച്ചൻ, കാരക്കാട്ട് വക്കച്ചൻ ത്രേസ്യാമ്മ കൊങ്ങോല, ചിറക്കുയി ജയിംസ്, പുത്തൻപുര ജോയ് എന്നിവരുടെ കൃഷിസ്ഥലമാണ് കാട്ടാനകൾ കൂട്ടമായി വന്ന് കൃഷി നശിപ്പിച്ചത്. ആറളം ഫാമിൽ നിന്നും ഇറങ്ങുന്ന ആനകൂട്ടം ഇവിടങ്ങളിൽ വ്യാപക കൃഷി നാശം തുടർന്നതോടെ നാട്ടുകാർ സ്വയം രക്ഷക്കായി ജനകീയ തൂക്കുവേലി ജനകീയ സ്ഥാപിച്ചിരുന്നു.

വേലി സ്ഥാപിക്കാൻ ബാക്കിയുള്ള ഒന്നര കിലോമീറ്റർ ഭാഗത്തുകൂടിയാണ് ഇപ്പോൾ ആന ഇറങ്ങി നാശം വിതയ്ക്കുന്നത്. എംഎൽഎക്ക് ഒപ്പം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് ആലാമ്പളി, കീഴ്പ്പള്ളി ഇടവക വികാരി ഫാ. മാത്യു ചക്യാരത്ത്, ജിമ്മി അന്തിനാട്, ജോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175667/keezhppally)