---
title: "അയ്യൻകുന്ന് പഞ്ചായത്ത് വികസന സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "Seminar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175668/seminar"
published_at: "2024-01-09T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d4a125232b_IMG-20240109-WA0002.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്ത് വികസന സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി:** അയ്യൻകുന്ന് ഗ്രാമപഞ്ചയാത്ത് 2024 -25 വർഷത്തെ വികസന സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ബീന റോജസ്, സ്‌ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ് മുണ്ടപ്ലാക്കൽ, സീമ സനോജ്, സിന്ധു ബെന്നി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബെന്നി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ് ജോസ് എവൺ, ബിജോയി പ്ലാത്തോട്ടം, സെക്രട്ടറി ഇ.വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

## Article Content

**ഇരിട്ടി:** അയ്യൻകുന്ന് ഗ്രാമപഞ്ചയാത്ത് 2024 -25 വർഷത്തെ വികസന സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ബീന റോജസ്, സ്‌ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ് മുണ്ടപ്ലാക്കൽ, സീമ സനോജ്, സിന്ധു ബെന്നി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബെന്നി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ് ജോസ് എവൺ, ബിജോയി പ്ലാത്തോട്ടം, സെക്രട്ടറി ഇ.വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175668/seminar)