---
title: "റെയില്‍വെ ട്രാക്കില്‍ രണ്ട് അജ്ഞാത മൃതദേഹം; ഓടുന്ന ട്രെയിനില്‍ നിന്ന് വീണതെന്ന് നിഗമനം"
english_title: "Dead body "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175686/dead-body"
published_at: "2024-01-09T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d58b972b4d_n5727779781704810575181db73923c0bcb6e2fbc01198315ec36851030c9a451ecb512d7038cd537fa488b.jpg"
keywords: []
---

# റെയില്‍വെ ട്രാക്കില്‍ രണ്ട് അജ്ഞാത മൃതദേഹം; ഓടുന്ന ട്രെയിനില്‍ നിന്ന് വീണതെന്ന് നിഗമനം

> **Lead Summary:** **ഒറ്റപ്പാലം:** ഒറ്റപ്പാലം ചോറോട്ടൂരില്‍ റെയില്‍വെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷന്മാരുടെതാണ് മൃതദേഹം. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഓടുന്ന ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

## Article Content

**ഒറ്റപ്പാലം:** ഒറ്റപ്പാലം ചോറോട്ടൂരില്‍ റെയില്‍വെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷന്മാരുടെതാണ് മൃതദേഹം. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഓടുന്ന ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ഉച്ചയ്ക്ക് രണ്ടോടെയാണ് റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കംപാര്‍ട്ട്‌മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോള്‍ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതില്‍ താനേ അടഞ്ഞപ്പോള്‍ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175686/dead-body)