---
title: "ഗവര്‍ണര്‍ക്കെതിരേ എസ്‌എഫ്‌ഐയുടെ അസഭ്യ മുദ്രാവാക്യ വിളി; പരാതിയുമായി ബിജെപി"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175689/bjp"
published_at: "2024-01-09T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d5a4c4d772_n5727354661704810923723cf777597c43276c9ba235ca0de23e2f0d9222d7fdfa4d09caceefe8099443359.jpg"
keywords: []
---

# ഗവര്‍ണര്‍ക്കെതിരേ എസ്‌എഫ്‌ഐയുടെ അസഭ്യ മുദ്രാവാക്യ വിളി; പരാതിയുമായി ബിജെപി

> **Lead Summary:** **ഇടുക്കി: **ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ അസഭ്യമുദ്രാവാക്യം വിളിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കി ബിജെപി. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്‍റ് ഹരിയാണ് ജില്ല പോലീസ് മോധാവിക്ക് പരാതി നല്‍കി. ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണറെ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

## Article Content

**ഇടുക്കി: **ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ അസഭ്യമുദ്രാവാക്യം വിളിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കി ബിജെപി. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്‍റ് ഹരിയാണ് ജില്ല പോലീസ് മോധാവിക്ക് പരാതി നല്‍കി. ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണറെ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

> ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദര്‍ശനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. "താന്തോന്നി, തെമ്മാടി, എച്ചില്‍ പട്ടി' എന്നിങ്ങനെയുള്ള അസഭ്യ മുദ്രാവാക്യം വിളികളോടെയായിരുന്നു എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകുടെ പ്രതിഷേധ പ്രകടനം. തുടര്‍ന്ന് ഇവിടെ കുത്തിയിരുന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്‌ട് ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. എല്‍ഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175689/bjp)