---
title: "ബിരുദ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതി കുറ്റക്കാരൻ"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175698/murder"
published_at: "2024-01-09T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d6573ca633_n5727985081704813921784de230a962362358c99aa21c1a149554d1f10aca91a3b8ff64568a26dfe7e8f8e.jpg"
keywords: []
---

# ബിരുദ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതി കുറ്റക്കാരൻ

> **Lead Summary:** **കൊച്ചി: **വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്ബിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല യെയാണ് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷൻസ് കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

## Article Content

**കൊച്ചി: **വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്ബിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല യെയാണ് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷൻസ് കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച്‌ കവര്‍ച്ച, അതിക്രമിച്ചു കയറല്‍ തുടങ്ങിയവയാണ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മോഷണശ്രമത്തിനിടയിലാണ് പ്രതി നിമിഷയെ കഴുത്തറത്ത് കൊന്നത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്ബിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175698/murder)