---
title: "വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175704/suspended"
published_at: "2024-01-09T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d6c824075e_n5728054921704815663297a070e9adbbaddc2ced38b78493f2cec769636aff9fd046addb38baf81690dded.jpg"
keywords: []
---

# വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു

> **Lead Summary:** **പത്തനംതിട്ട:** പ്രാദേശിക സിപിഎം നേതാവിനെ പാര്‍ട്ടിയുടെ പ്രാധമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍റ് ചെയ്തു. കോന്നി ഏരിയാ കമ്മറ്റി അംഗം സംഗേഷ് ജി നായരാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഷൻ നടപടിക്ക് വിധേയനായത്. വനിത പ്രവര്‍ത്തകയായ എൻജിഒ യൂണിയൻ ഭാരവാഹിയുടെ പരാതിയിലാണ് നടപടി.

## Article Content

**പത്തനംതിട്ട:** പ്രാദേശിക സിപിഎം നേതാവിനെ പാര്‍ട്ടിയുടെ പ്രാധമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍റ് ചെയ്തു. കോന്നി ഏരിയാ കമ്മറ്റി അംഗം സംഗേഷ് ജി നായരാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഷൻ നടപടിക്ക് വിധേയനായത്. വനിത പ്രവര്‍ത്തകയായ എൻജിഒ യൂണിയൻ ഭാരവാഹിയുടെ പരാതിയിലാണ് നടപടി.

കോന്നി കരിയാട്ടത്തിനിടെ സംഗേഷ് വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നാലു മാസം മുന്പാണ് പത്തനംതിട്ട ജില്ലാകമ്മറ്റിയില്‍ ഇതു സംബന്ധിച്ച്‌ യുവതി പരാതി നല്‍കിയത്.

തുടര്‍ന്ന് സിപിഎം സംഗേഷിനോട് വിശദീകരണം തേടി. ഇയാളുടെ വിശദീകരണം തൃപ്തികരമല്ലന്ന് കണ്ടെത്തി പാര്‍ട്ടി തള്ളുകയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന ഏരിയ കമ്മറ്റി യോഗത്തിലാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. അന്തിമ തീരുമാനം ജില്ലാ കമ്മറ്റിയാണ് കെക്കൊള്ളുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175704/suspended)