---
title: "രണ്ടാം വിമോചന സമരത്തിന് നേതൃത്വം  വഹിക്കുമെന്ന്  മോൺസിഞ്ഞോർ. തോമസ് തൈത്തോട്ടത്തിൽ"
english_title: "Karivenjal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175727/karivenjal"
published_at: "2024-01-10T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659dde8befd03_IMG-20240110-WA0001.jpg"
keywords: []
---

# രണ്ടാം വിമോചന സമരത്തിന് നേതൃത്വം  വഹിക്കുമെന്ന്  മോൺസിഞ്ഞോർ. തോമസ് തൈത്തോട്ടത്തിൽ

> **Lead Summary:** **കരുവഞ്ചാൽ**: കർഷകരെ അവഗണിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് കോടികൾ ധൂർത്തടിക്കുമ്പോളും കർഷകർക്ക് ഒരു രൂപപോലും സഹായമായി നൽകുവാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ മലയോരത്ത് അതിശക്തമായ പ്രക്ഷോഭത്തിന്‌ ജാതിമതഭേദമന്യേ മുഴുവൻ കർഷകരെയും ഒരുമിച്ച് ചേർത്ത് രണ്ടാം വിമോചന സമരം നയിക്കുമെന്ന് തലശ്ശേരി അതിരൂപത മോൺസിഞ്ഞോർ തോമസ് തൈത്തോട്ടം പറഞ്ഞു.

## Article Content

**കരുവഞ്ചാൽ**: കർഷകരെ അവഗണിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് കോടികൾ ധൂർത്തടിക്കുമ്പോളും കർഷകർക്ക് ഒരു രൂപപോലും സഹായമായി നൽകുവാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ മലയോരത്ത് അതിശക്തമായ പ്രക്ഷോഭത്തിന്‌ ജാതിമതഭേദമന്യേ മുഴുവൻ കർഷകരെയും ഒരുമിച്ച് ചേർത്ത് രണ്ടാം വിമോചന സമരം നയിക്കുമെന്ന് തലശ്ശേരി അതിരൂപത മോൺസിഞ്ഞോർ തോമസ് തൈത്തോട്ടം പറഞ്ഞു.

കരുവഞ്ചാലിൽ കടബാധ്യതമൂലം ആത്മഹത്യ ചെയ്ത ജോസ് പത്തൻപാറയുടെ ആത്മഹത്യയിൽ സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്ക് എതിരെ നിയോജക മണ്ഡലം എം.എൽ.എ അഡ്വ സജീവ് ജോസഫും ജനപ്രതിനിധികളും നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപവാസ സമരം രാവിലെ കരുവഞ്ചാലിൽ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക ആത്മഹത്യ സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ ആണെന്നും പാത്തൻ പാറയിലെ കർഷകൻ ജോസിന്റെ ആത്മത്യക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്ത പത്തൻപാറയിലെ ജോസിന്റെ ഭാര്യയുടെ ചികിത്സ സഹായത്തിന് താൽക്കാലിക ആശ്വാസമായി തന്റെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് എം.എൽ.എ പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.

കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും, കാർഷിക ആശ്വാസ നടപടികൾ സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും മറുപടി പ്രസംഗത്തിൽ സജീവ് ജോസഫ് എം എൽ എ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചു കരുവഞ്ചാലിലെ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ ജോസ് എടപ്പറയുടെ കുടുംബത്തിന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. കരുവഞ്ചാൽ മണ്ഡലം പ്രസിഡണ്ട് ടോമി കുമ്പിടിയമാക്കൽ അധ്യക്ഷത വഹിച്ചു. പി.ടി മാത്യു,ടി.എൻ.എ ഖാദർ,തോമസ് വക്കത്താനം, വർഗീസ് വയലാമണ്ണിൽ, സി.കെ മുഹമ്മദ്, ഫാ.മാണി ആട്ടേൽ,ഫാ.ഫിലിപ്പ് കവിയിൽ, ഫാ.തോമസ് തെങ്ങുംപള്ളി,ഫാ.ജോസഫ് ഈനാച്ചേരി, ഫാ.എബ്രഹാം മടത്തിനാലായിൽ, ടി.സി പ്രിയ, ഡോ കെ.വി ഫിലോമിന, ബേബി ഓടാമ്പള്ളി, ജോജി കന്നിക്കാട്ട്, ഫാത്തിമ ടി.പി, ബിനോയ് തോമസ്, ചാക്കോ പാലക്കലോടി, ബേബി തോലാനി, മധു തൊട്ടിയിൽ, ജോഷി കണ്ടതിൽ, വഹീദ കെ.പി, സരിത ജോസ്, ജോസ് കരാമയിൽ, ബിജു പുളിയൻതോട്ടി, മുഹ്‌സിൻ കത്തിയോട്, വി.എ റഹീം, മാത്യു ചാണകാട്ട്, കൃഷ്ണൻ കൂവേരി, നസീമ ഖാദർ, നൗഷാദ് ബ്ലാത്തൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175727/karivenjal)