---
title: "നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി; പുതിയ വിഞ്ജാപനം ഇറക്കി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175728/thiruvanaththapuram"
published_at: "2024-01-10T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659de01a54e02_IMG-20240110-WA0002.jpg"
keywords: []
---

# നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി; പുതിയ വിഞ്ജാപനം ഇറക്കി

> **Lead Summary:**  **തിരുവനന്തപുരം** : നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 ന് നടക്കും. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തീയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്. നാഷണൽ എക്‌സിറ്റ് ടെസ്റ്റ് ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.

## Article Content

 **തിരുവനന്തപുരം** : നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 ന് നടക്കും. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തീയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്. നാഷണൽ എക്‌സിറ്റ് ടെസ്റ്റ് ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.

2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175728/thiruvanaththapuram)