---
title: "ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിക്കും രോഹിതിനും സിറാജിനും നേട്ടം"
english_title: "Kohli, Rohit and Siraj gain in ICC Test rankings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175822/kohli-rohit-and-siraj-gain-in-icc-test-rankings"
published_at: "2024-01-10T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e52019b71b_Screenshot_2024-01-10-13-43-34-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിക്കും രോഹിതിനും സിറാജിനും നേട്ടം

> **Lead Summary:** ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് സിറാജ് എന്നിവരാണ് റാങ്കിംഗിൽ മുന്നോട്ടു കയറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ പ്രകടനമാണ് മൂന്ന് പേരെയും തുണച്ചത്.

## Article Content

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് സിറാജ് എന്നിവരാണ് റാങ്കിംഗിൽ മുന്നോട്ടു കയറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ പ്രകടനമാണ് മൂന്ന് പേരെയും തുണച്ചത്.

ബാറ്റ്‌സ്മാൻമാരിൽ കോഹ്ലി മൂന്ന് സ്ഥാനം ഉയർന്ന് ആറാം റാങ്കിലെത്തി. രോഹിത് ശർമ ആദ്യ പത്തിലും തിരിച്ചെത്തി. നിലവിൽ പത്താം സ്ഥാനത്താണ് രോഹിത് മുഹമ്മദ് സിറാജ് 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17ാം റാങ്കിലെത്തി.

ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്ക് ഉയർന്നു. രവിചന്ദ്ര അശ്വിൻ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാറ്റ് കമ്മിൻസ്, റബാദ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175822/kohli-rohit-and-siraj-gain-in-icc-test-rankings)