---
title: "ചെറുപുഴ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മലയോരത്തെ പെൺകുട്ടികൾക്ക് സ്വയം രക്ഷാപരിശീലനം "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175867/cherupuzha"
published_at: "2024-01-10T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eb36a9eba6_Screenshot_2024-01-10-16-25-36-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചെറുപുഴ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മലയോരത്തെ പെൺകുട്ടികൾക്ക് സ്വയം രക്ഷാപരിശീലനം 

> **Lead Summary:** **ചെറുപുഴ**: റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മലയോരത്തെ 1500 പെൺകുട്ടികൾക്ക് സ്വയം രക്ഷാപരിശീലനം നൽകി വരികയാണ്. ജ്വാല എന്ന പേരിൽ ചെറുപുഴ, ഈസ്റ്റ് എളേരി, പെരിങ്ങോം വയക്കര തുടങ്ങിയ പഞ്ചായത്തുകളിലെ 25 ഓളം വരുന്ന സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കാണ് കഴിഞ്ഞ മൂന്നു മാസക്കാലമായി ക്യോഷി തോമസ് സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ 50 അംഗ കരാട്ടെ ടീം പരിശീലനം നൽകി വരുന്നത്.

## Article Content

**ചെറുപുഴ**: റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മലയോരത്തെ 1500 പെൺകുട്ടികൾക്ക് സ്വയം രക്ഷാപരിശീലനം നൽകി വരികയാണ്. ജ്വാല എന്ന പേരിൽ ചെറുപുഴ, ഈസ്റ്റ് എളേരി, പെരിങ്ങോം വയക്കര തുടങ്ങിയ പഞ്ചായത്തുകളിലെ 25 ഓളം വരുന്ന സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കാണ് കഴിഞ്ഞ മൂന്നു മാസക്കാലമായി ക്യോഷി തോമസ് സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ 50 അംഗ കരാട്ടെ ടീം പരിശീലനം നൽകി വരുന്നത്.

ഈ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡും സർട്ടിഫിക്കറ്റ് വിതരണവും കന്നിക്കളം ആർക്ക് ഏഞ്ചൽസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മുൻ ഡിജിപി ബി സന്ധ്യ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡൻറ് പി എച്ച് എഫ് റോയി ആന്ദ്രോത്ത് അധ്യക്ഷനായി. ഹൻസി കാത്‌സുവോ ഷിരോമ മുഖ്യാതിഥിയായി.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മേജർ ഡോണർ, ഡോക്ടർ സേതു ശിവ് ശങ്കർ, ഇന്ത്യയിലെ ഫസ്റ്റ് റെഡ് ബെൽറ്റ്  ഹോൾഡർ ഹൻസി എസ് രാജാമണി, അസിസ്റ്റന്റ് ഗവർണർ കെ അരുൺ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. എഫ് അലക്സാണ്ടർ, ഡോ. അജിത, ക്ലബ് സെക്രട്ടറി മിഥുൻ സി, പ്രോഗ്രാം കോർഡിനേറ്റർ വിജോയ് വർഗീസ്, തോമസ് സെബാസ്റ്റ്യൻ, സോണി ജോസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാലി, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175867/cherupuzha)