---
title: "ഫെബ്രുവരി 15 ന്  സംസ്ഥാനത്തെ കടകൾ അടച്ചിടും"
english_title: "Shops in the state will be closed on February 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175887/shops-in-the-state-will-be-closed-on-february-15"
published_at: "2024-01-10T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e97f86b283_IMG-20240110-WA0044.jpg"
keywords: []
---

# ഫെബ്രുവരി 15 ന്  സംസ്ഥാനത്തെ കടകൾ അടച്ചിടും

> **Lead Summary:** **തിരുവനന്തപുരം**: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും.

## Article Content

**തിരുവനന്തപുരം**: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും.

ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175887/shops-in-the-state-will-be-closed-on-february-15)