---
title: "കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ബെഞ്ച് അവാര്‍ഡ് ദാനവും ജനുവരി 12 ന്"
english_title: "Kelakam sent thomas hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175893/kelakam-sent-thomas-hss"
published_at: "2024-01-10T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e9af15ef9a_IMG-20240110-WA0002.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ബെഞ്ച് അവാര്‍ഡ് ദാനവും ജനുവരി 12 ന്

> **Lead Summary:** **കേളകം:** കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ബെഞ്ച് അവാര്‍ഡ് ദാനവും ജനുവരി 12 ന് വെളളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ കേളകത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**കേളകം:** കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ബെഞ്ച് അവാര്‍ഡ് ദാനവും ജനുവരി 12 ന് വെളളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ കേളകത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയായിരിക്കും. യോഗത്തിൽ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് ബെഞ്ച് അവാർഡ് ദാനം നിർവ്വഹിക്കുന്നതാണെന്ന് സ്കൂൾ മാനേജർ ഫാ വർഗീസ് കവണാട്ടേൽ, പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ്, ഹെഡ്മാസ്റ്റർ എം.വി. മാത്യു, പി.ടി.എ പ്രസിഡണ്ട് എം.പി. സജീവൻ, കെ.വി. ബിജു മാസ്റ്റർ, പി.ഐ അബ്രഹാം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175893/kelakam-sent-thomas-hss)