---
title: "യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175897/youth-congress"
published_at: "2024-01-10T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ea03ee03e5_PicsArt_01-10-07.13.08.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കേളകം: **യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് കയറി അറസ്റ്റിൽ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 

## Article Content

**കേളകം: **യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് കയറി അറസ്റ്റിൽ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 

മണ്ഡലം പ്രസിഡണ്ട് ടോണി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളംകുളം, ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, എബിൻ പുന്നവേലിൽ, ജിൽജോ കളത്തിൽ, ഷിബിൻ ആന്റെണി , അജിൻ കട്ടയ്ക്കൽ, വർഗ്ഗീസ് ജോസഫ് നടപ്പുറം, ഡെന്നി ബെന്നി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175897/youth-congress)