---
title: "ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175903/governor"
published_at: "2024-01-10T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ea599209a2_n57301749217048958477466e825aed88cc4538cff06fcd8e3770e9775f09b478a93ceb8c8878501bd5b728.jpg"
keywords: []
---

# ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം: **കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ഇവര്‍ക്ക് സെനറ്റ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്കി.

## Article Content

**തിരുവനന്തപുരം: **കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ഇവര്‍ക്ക് സെനറ്റ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്കി.

പോലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ തവണ സെനറ്റ് യോഗത്തിനെത്തിയ പത്മശ്രീ ജേതാവ് ബാലൻ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സെനറ്റ് അംഗങ്ങള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

എതിര്‍ കക്ഷികളായ എസ്‌എഫ്‌ഐ നേതാക്കള്‍ ഹര്‍ജിക്കാരുടെ വീടറിയാമെന്നും അവിടേക്കെത്തുമെന്നും ഭീഷണി മുഴക്കിയതായും തങ്ങളെ തടഞ്ഞപ്പോള്‍ കാലിക്കട്ട് സര്‍വകലാശാല അധികൃതരും പോലീസും മൂകസാക്ഷികളായി നിലകൊണ്ടുവെന്നും സെനറ്റംഗങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175903/governor)