---
title: "‘വണ്‍ ഹെല്‍ത്ത് ‘ പദ്ധതി സംസ്ഥാനത്ത് ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്"
english_title: "One health program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17591/one-health-program"
published_at: "2021-12-24T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5533bcda49_images - 2021-12-24T102719.972.jpeg"
keywords: []
---

# ‘വണ്‍ ഹെല്‍ത്ത് ‘ പദ്ധതി സംസ്ഥാനത്ത് ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

> **Lead Summary:** ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കാമ്പെയിനും , ‘വണ്‍ ഹെല്‍ത്ത് ‘ പദ്ധതിയും സംസ്ഥാനത്ത് ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊടുമണ്‍ എക്കോ ഷോപ്പ് അങ്കണത്തില്‍ നടന്ന കൊടുമണ്‍ റൈസ് 11-ാം ബാച്ചിന്റെ വിപണനവും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കാമ്പെയിനും , ‘വണ്‍ ഹെല്‍ത്ത് ‘ പദ്ധതിയും സംസ്ഥാനത്ത് ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊടുമണ്‍ എക്കോ ഷോപ്പ് അങ്കണത്തില്‍ നടന്ന കൊടുമണ്‍ റൈസ് 11-ാം ബാച്ചിന്റെ വിപണനവും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. ഇതിനായി പ്രത്യേക കാമ്പയിന്‍ നടപ്പിലാക്കും. രോഗപ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ഗുണമേന്മയുള്ള ഭക്ഷണം പ്രധാനമാണ്. കൊടുമണ്‍ റൈസ് പോലെയുള്ള വിഷാംശമില്ലാത്ത കീടനാശിനി ഉപയോഗിക്കാത്ത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കഴിക്കണം. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കൊടുമണിന്റെ പേര് ശ്രദ്ധേയമാണ്.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17591/one-health-program)