---
title: "17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 18കാരൻ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175920/arrested"
published_at: "2024-01-10T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eb18239929_n5721493041704634737093f8001826216bb7ced0f7420f29c1432a6eaa62c8bd4e78872278ef639960d706.jpg"
keywords: []
---

# 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 18കാരൻ അറസ്റ്റില്‍

> **Lead Summary:** **കാസര്‍കോട്:** 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 18കാരൻ അറസ്റ്റില്‍. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച്‌ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 

## Article Content

**കാസര്‍കോട്:** 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 18കാരൻ അറസ്റ്റില്‍. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച്‌ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുപിതയായ അമ്മ പെണ്‍കുട്ടിയോട് ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ചോദിച്ചു. പെണ്‍കുട്ടി തന്നെയാണ് സുഹൃത്തിന്റെ പേര് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൊണ്ട് അമ്മ പ്രതിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ ഇവിടെ വിട്ട് അമ്മ പോവുകയായിരുന്നു. തര്‍ക്കവും ബഹളവുമായതോടെ പൊലീസ് എത്തുകയായിരുന്നു.

വിവരം അന്വേഷിച്ച പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175920/arrested)