---
title: "എംഎല്‍എ ആണെന്നറിഞ്ഞിട്ടും മോശമായി പെരുമാറി: തെറ്റുപറ്റിയത് എസ്‌ഐ ഷമീലിനെന്ന് റിപ്പോര്‍ട്ട്"
english_title: "Mla si "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175926/mla-si"
published_at: "2024-01-10T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eb5590b5df_n573104566170489977478209290651b26a0ef5a118bb145cb15a0df9138e136dc246c39bf3175a86f5a9a1.jpg"
keywords: []
---

# എംഎല്‍എ ആണെന്നറിഞ്ഞിട്ടും മോശമായി പെരുമാറി: തെറ്റുപറ്റിയത് എസ്‌ഐ ഷമീലിനെന്ന് റിപ്പോര്‍ട്ട്

> **Lead Summary:** **കണ്ണൂര്‍: **കല്യാശേരി എംഎല്‍എ എം വിജിനും കണ്ണൂര്‍ ടൗണ്‍ പൊലീസും തമ്മിലുള്ള തര്‍ക്കത്തില്‍ എസ്‌ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. എംഎല്‍എ ആണെന്ന് അറിഞ്ഞതിനു ശേഷവും എസ്‌ഐ മോശമായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ എസിപി രത്നകുമാര്‍ റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. 

## Article Content

**കണ്ണൂര്‍: **കല്യാശേരി എംഎല്‍എ എം വിജിനും കണ്ണൂര്‍ ടൗണ്‍ പൊലീസും തമ്മിലുള്ള തര്‍ക്കത്തില്‍ എസ്‌ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. എംഎല്‍എ ആണെന്ന് അറിഞ്ഞതിനു ശേഷവും എസ്‌ഐ മോശമായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ എസിപി രത്നകുമാര്‍ റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. 

പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഷമീല്‍ പെരുമാറിയത്. എസ്‌ഐയുടെ പെരുമാറ്റമാറ്റമാണ് സ്ഥിതി വഷളാകാൻ കാരണമായതെന്നുമാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. കളക്‌ട്രേറ്റ് ഗേറ്റില്‍ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐ മോശമായി പെരുമാറിയെന്ന് എം വിജിൻ എംഎല്‍എ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്‌ട്രേറ്റ് വളപ്പില്‍ കടന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ടൗണ്‍ എസ്‌ഐയുടെ ഭീഷണിയായിരുന്നു എംഎല്‍എയും പൊലീസും തമ്മില്‍ കൊമ്ബുകോര്‍ക്കാൻ കാരണം. എസ്‌ഐ ഷമീലിന്റെയും കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ഇതടക്കമാണ് കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175926/mla-si)