---
title: "പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിൻ്റെ പുതുവത്സര സമ്മാനം"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175935/police"
published_at: "2024-01-10T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ec262d75b6_IMG-20240110-WA0049.jpg"
keywords: []
---

# പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിൻ്റെ പുതുവത്സര സമ്മാനം

> **Lead Summary:** **കൊട്ടിയൂർ:** പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിൻ്റെ പുതുവത്സര സമ്മാനമായി പുത്തൻ ഉടുപ്പുകളും സ്‌കൂൾ ബാഗുകളും. താഴെപാൽചുരം കോളനി, മേലെ പാൽചുരം കോളനി, അമ്പായത്തോട് കോളനി എന്നിവിടങ്ങളിലെ ആളുകൾക്കാണ് പുതിയ വസ്ത്രം നൽകിയത്. സ്കൂൾ ബാഗ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗും നൽകി.

## Article Content

**കൊട്ടിയൂർ:** പാൽചുരം കോളനി നിവാസികൾക്ക് കേളകം പോലീസിൻ്റെ പുതുവത്സര സമ്മാനമായി പുത്തൻ ഉടുപ്പുകളും സ്‌കൂൾ ബാഗുകളും. താഴെപാൽചുരം കോളനി, മേലെ പാൽചുരം കോളനി, അമ്പായത്തോട് കോളനി എന്നിവിടങ്ങളിലെ ആളുകൾക്കാണ് പുതിയ വസ്ത്രം നൽകിയത്. സ്കൂൾ ബാഗ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗും നൽകി.

കണ്ണൂർ ജില്ലാ പോലീസ് മേധാവി എം ഹേമലത ഉദ്ഘാടനം ചെയ്തു. കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പൂടാകം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയിൽ, ഷേർലി പടിയാനിക്കൽ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175935/police)